കൊച്ചി: സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. രണ്ട് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കണ്ണൂർ,കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്.
നാല് ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പും ഉണ്ട്. തിരുവനന്തപുരം മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്.