Share this Article
News Malayalam 24x7
ബിജെപി ടിക്കറ്റിൽ മത്സരിച്ചുകൂടെ എന്ന് ​ഗ്യാനേഷ് കുമാർ ചോദിച്ചു'; ജയിച്ചാൽ കേന്ദ്രമന്ത്രിയാകാം'; നിർണായക വെളിപ്പെടുത്തലുമായി ജിജി തോംസൺ
വെബ് ടീം
4 hours 48 Minutes Ago
1 min read
JIJI THOMSON

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ സുപ്രധാന വെളിപ്പെടുത്തലുമായി കേരളത്തിലെ മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ രംഗത്ത്. ബിജെപി ടിക്കറ്റിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചുകൂടേയെന്ന് ഗ്യാനേഷ് കുമാർ തന്നോട് ചോദിച്ചുവെന്നും ജയിച്ചാൽ കേന്ദ്രമന്ത്രിയാകാമെന്ന് അദ്ദേഹം പറഞ്ഞതായുമാണ് വെളിപ്പെടുത്തൽ.

മത്സരിക്കാൻ താത്‌പര്യമില്ലെന്ന് മറുപടി നൽകിയതായും ജിജി തോംസൺ പറഞ്ഞു. 2016ൽ ഡൽഹി വിമാനയാത്രക്കിടെയാണ് സംഭാഷണം നടന്നത്. ഒരു മാദ്ധ്യമത്തോടായിരുന്നു ജിജി തോംസണിന്റെ വെളിപ്പെടുത്തൽ.

ജിജി തോംസൺ സർവീസിലിരിക്കെയായിരുന്നു ഗ്യാനേഷ് കുമാർ ഓഫർ മുന്നോട്ട് വച്ചത്. എസ്.ഐ.ആറുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഗ്യാനേഷ് കുമാറിന്റെ വിശദീകരണം ആവശ്യപ്പെട്ട് എൻ.ഡി.എ സഖ്യകക്ഷികളും രംഗത്തെത്തിയതിനിടെയാണ് ജിജി തോംസണിന്റെ വെളിപ്പെടുത്തൽ.

തെലുങ്കുദേശം പാർട്ടി (ടി.ഡി.പി), ലോക് ജൻശക്തി പാ‌ർട്ടി (രാം വിലാസ്), രാഷ്ട്രീയ ലോക് മോർച്ച (ആർ.എൽ.എം) എന്നീ പാ‌ർട്ടികളാണ് പരസ്യമായി രംഗത്തെത്തിയത്. ജനങ്ങളുടെ സംശയം നീക്കണം, വിശ്വാസം കാത്തു സൂക്ഷിക്കണം. അത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ ഉത്തരവാദിത്വമാണെന്ന് ലോക് ജൻശക്തി പാ‌ർട്ടി (രാംവിലാസ്) നേതാവും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാൻ പറഞ്ഞു. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിക്കുന്ന വോട്ടുകൊള്ള അടക്കമുള്ള ആരോപണങ്ങൾ ബി.ജെ.പി തള്ളുമ്പോഴാണ് ഘടകകക്ഷികൾ വിരുദ്ധ നിലപാടെടുത്തത്.ഗ്യാനേഷിന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളും ഇടതു വിദ്യാർത്ഥി സംഘടനകളും അടക്കം ഇന്നലെ രാജ്യവ്യാപകമായി തെരുവിലിറങ്ങി. കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനങ്ങൾക്ക് മുന്നിലേക്ക് മാർച്ച് നടത്തി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories