Share this Article
News Malayalam 24x7
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; 2 പേർ കൊല്ലപ്പെട്ടു
Reports of Unrest in Manipur

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. സേനാപതി ജില്ലയിലെ കലെന്‍ജാങ് ഗ്രാമത്തില്‍ നാഗാവിഭാഗത്തിലെ രണ്ടുപേരെ ആയുധധാരികള്‍ കൊലപ്പെടുത്തി. ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ചൊവൈനും ഗ്രാമത്തില്‍ നിന്നുള്ള റോക്കി, ലൈ ഷിറാഫി ഗ്രാമത്തില്‍ നിന്നുള്ള കുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. കലെന്‍ജാങ് ഗ്രാമത്തിലുള്ള ഒരു വീടിനുള്ളില്‍ നിന്നാണ് ഇവര്‍ ആക്രമിക്കപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തിന് പിന്നില്‍ ആരാണെന്നത് വ്യക്തമല്ല. കുക്കി വിഭാഗക്കാരാണ് ആക്രമണം നടത്തിയതെന്നാണ് ആരോപണം. മണിപ്പൂര്‍ മുഖ്യമന്ത്രി യുമ്‌നം ഖേംചന്ദ് സിംഗ് ആക്രമണത്തെ അപലപിക്കുകയും നിരപരാധികളുടെ ജീവനുകള്‍ക്ക് എതിരായ ഭീരുത്വം നിറഞ്ഞ ആക്രമണമാണ് ഉണ്ടായതെന്നും പറഞ്ഞു. രണ്ട് ദിവസത്തിന് മുന്‍പ് കാംജോങ് ജില്ലയില്‍ ഉണ്ടായ ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories