Share this Article
News Malayalam 24x7
പുരുഷന്മാരും ഇറാനെ തകർത്തു, കബഡിയിൽ ഇന്ത്യയ്ക്ക് ഇരട്ടസ്വർണം
വെബ് ടീം
1 hours 44 Minutes Ago
1 min read
kabadi

നാഗോയ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും സുവർണ നേട്ടം. വനിതകളുടെ കബഡിയിലെ സ്വർണ നേട്ടത്തിന് പിന്നാലെ പുരുഷ വിഭാഗത്തിൽ കരുത്തരായ ഇറാനെ അട്ടിമറിച്ച് സ്വർണം സ്വന്തമാക്കി. ഇതോടെ കബഡിയിൽ ഇന്ത്യയ്ക്ക് ഇരട്ട സ്വർണമായി.

ഫൈനലിൽ 40-34 നാണ് ഇന്ത്യ ഇറാനെ തോല്പിച്ചത്. ഇതോടെ ഇന്ത്യയ്ക്ക് ഏഷ്യൻ ഗെയിംസിൽ നാല് സ്വർണമായി.

അതേസമയം, വനിതാ കബഡി ഫൈനലിലും ഇറാനെതിരെ (37-34) തകർപ്പൻ വിജയം നേടി ഇന്ത്യൻ വനിതകളും സ്വർണം നിലനിർത്തിയിരുന്നു. ഫൈനൽ പോരാട്ടത്തിൽ ഇന്ത്യയുടെ വിജയത്തിന് ചുക്കാൻ പിടിച്ച പൂജയും സഞ്ജു ദേവിയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഹരിയാനയിലെ ജിന്ദ് ജില്ലയിലെ ഹത്വാല ഗ്രാമത്തിൽ നിന്നുള്ള ഇടംകൈയ്യൻ റെയ്ഡറാണ് പൂജ. ഇന്ത്യൻ റെയിൽവേ താരമായ പൂജ, 2022 ലെ ഏഷ്യൻ ഗെയിംസ് സ്വർണനേട്ടത്തിനു പുറമെ 2025 ലെ ഏഷ്യൻ വനിതാ കബഡി ചാമ്പ്യൻഷിപ്പും ലോകകപ്പും നേടിയ ഇന്ത്യൻ ടീമിലും അംഗമായിരുന്നു. മികച്ച പ്രകടനത്തിന് 2025 ലെ അർജുന പുരസ്കാരവും പൂജയെ തേടിയെത്തിയിട്ടുണ്ട്.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories