Share this Article
News Malayalam 24x7
രാജ്യവ്യാപക ബാങ്ക് പണിമുടക്ക്; എടിഎം സേവനങ്ങൾക്ക് തടസ്സമുണ്ടാകില്ല
Nationwide Bank Strike

ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍ ആഹ്വാനം ചെയ്തിരിക്കുന്ന പണിമുടക്ക് നാളെ മുതൽ. മൂന്ന് ദിവസത്തെ പണിമുടക്ക് ജനങ്ങളുടെ ദൈനംദിന പണമിടപാടുകളെ ബാധിക്കാതിരിക്കാന്‍ എ.ടി.എം. പോലുള്ള ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാക്കും. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ നേതൃത്ത്വത്തിലാണ് സെപ്റ്റംബര്‍ 28 മുതല്‍ 30വരെ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് നടക്കുന്നത്. ഏഴ് ബാങ്ക് യൂണിയനുകളുടെയും എട്ട് ലക്ഷം ജീവനക്കാരുടെയും ഒരു കൂട്ടായസംഘടനയായണ് ഇത്. കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് മുന്‍കൂട്ടി നിശ്ചയിച്ച പണിമുടക്കുമായി മുന്നോട്ട് നീങ്ങാന്‍ ബാങ്ക് യൂണിയനുകള്‍ നിര്‍ബന്ധിതരായത്.


അഞ്ച് ആവശ്യങ്ങള്‍ മുന്നോട്ട് വെച്ചുകൊണ്ടാണ് സംഘടന പണിമുടക്ക് നടത്തുന്നത്. ആഴ്ചയില്‍ അഞ്ചുദിവസത്തെ ബാങ്കിങ് എന്നതാണ് പ്രധാനമായ ആവശ്യങ്ങളില്‍ ഒന്ന്. നിലവിലെ രണ്ടാം ശനിയും നാലാം ശനിയുമുള്ള അവധികള്‍ക്കുപകരം ആഴ്ചയില്‍ അഞ്ചുദിവസം പ്രവര്‍ത്തി ദിനവും എല്ലാ ശനിയും ഞായറും അവധി വേണം എന്നതുമാണ് ഇവരുടെ ആവശ്യം. ഇതില്‍ അനുകൂല തീരുമാനമോ വ്യക്തമായ സമയപരിധിയോ ലഭിക്കാത്തതിനാലാണ് പണിമുടക്കുമായി മുന്നോട്ട് പോകാന്‍ സംഘടന തീരുമാനിച്ചത്. 2024 മാര്‍ച്ച് മാസം ഒപ്പുവെച്ച ഉപയകക്ഷി കരാര്‍പ്രകാരം ആഴ്ചയില്‍ അഞ്ചുദിവസം ജോലിചെയ്യും എന്ന് നിര്‍ദേശം സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യ്‌തെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഇതുവരെ നടപ്പിലാക്കിയിട്ടില്ല. പ്രവര്‍ത്തി ദിവസങ്ങളിലെ ജോലിസമയം വര്‍ദ്ധിപ്പിക്കുന്നതിനാല്‍ അഞ്ചുദിവസത്തെ പ്രവര്‍ത്തിദിനം ഉപയോക്താക്കള്‍ക്കുള്ള ബാങ്കിങ് സമയത്തെ കാര്യമായി ബാധിക്കില്ലെന്നും യൂണിയനുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതോടൊപ്പം സേവനവേതന വ്യവസ്ഥയുമായി ബന്ധപ്പെട്ട നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നിവയാണ് മറ്റ് ആഴശ്യങ്ങള്‍.


ബാങ്കുകളുടെ പണിമുടക്ക് ജനജീവിതത്തെ കാര്യമായി ബാധിക്കുന്നതിനാല്‍ ബദല്‍ മാര്‍ഗങ്ങള്‍ നിര്‍ദേശിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. 26ന് നാലാം ശനിയായാതിനാല്‍ തുടര്‍ച്ചയായി അഞ്ചുദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കുന്നത് ഒഴിവാക്കുന്നതിനായി ഞായറാഴ്ച ബാങ്കുകള്‍ പ്രവര്‍ത്തിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഞായര്‍ അവധിദിനമായതിനാല്‍ യൂണിയന്‍ അംഗങ്ങള്‍ ആരും ശാഖകളില്‍ ജോലിക്ക് റിപ്പോര്‍ട്ട് ചെയ്യരുതെന്നാണ് സംഘടനയുടെ ആഹ്വാനം.  അതോടൊപ്പം ഇടപാടുകാര്‍ക്ക് ആശ്വാസമായി പണിമുടക്കുദിവസങ്ങളില്‍ മറ്റു ബാങ്കുകളുടെ എ.ടി.എമ്മുകളില്‍നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള സേവനനിരക്കുകള്‍ പൂര്‍ണ്ണമായി ഒഴിവാക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories