കൊല്ലത്ത് അമിത് ഷായ്‌ക്കെതിരെ കരിങ്കൊടി പ്രതിഷേധം. അമിത് ഷായുടെ വാഹനവ്യൂഹത്തിനു മുന്നിലേക്ക് ചാടിയെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ ബിനു ചുള്ളിയലിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.അമിത് ഷാ ഗോ ബാക്, ജനാധിപത്യത്തെ അമിത് ഷാ നശിപ്പിച്ചു എന്നൊക്കെയുള്ള മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം.
പ്രതിഷേധത്തിനു സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് അതീവ സുരക്ഷയാണ് അമിത് ഷായ്ക്കായി ഒരുക്കിയിരുന്നത്. എന്നാൽ ഇതൊക്കെ മറികടന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിക്കുകയായിരുന്നു.