Share this Article
News Malayalam 24x7
പാക്കിസ്ഥാനിൽ ചാവേർ ബോംബാക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു
വെബ് ടീം
posted on 26-09-2026
1 min read
islamabad

ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിൽ സ്ഫോടനം. ഡെറാ ഇസ്മായിൽ ഖാനിലുണ്ടായ ചാവേർ ബോംബാക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. സ്‌ഫോടനത്തിൽ  30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ശനിയാഴ്ച പൊലിസ് ചെക്ക് പോസ്റ്റിനു സമീപമാണ് ബോംബാക്രമണം ഉണ്ടായത്.

സ്ഫോടനത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിവരികയാണ്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ടിടിപി ഏറ്റെടുത്തു.അഫ്ഗാനിസ്ഥാൻ അതിർത്തിയോട് ചേർന്ന ഖൈബർ പക്തൂൺഖ്വ പ്രവിശ്യയിൽ ഉൾപ്പെടുന്ന ജില്ലയാണ് ഡെറ ഇസ്മായിൽ ഖാൻ. ഇവിടുത്തെ ദരാസിന്ദ മേഖലയിലെ അമൻ മേള എന്ന പ്രദേശത്തിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. ഏറെ നാളായി സംഘ‍ഷഭരിതമാണ് ഖൈബർ പക്തൂൺഖ്വ പ്രവിശ്യ.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories