Share this Article
News Malayalam 24x7
കേരള സര്‍ക്കാര്‍ വെബ് സൈറ്റിൽ ഹാക്ക് ചെയ്തു
Technical Issues Reported on Kerala Government Website

സംസ്ഥാന പൊതുഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി കണ്ടെത്തി. വെബ്സൈറ്റ് തുറന്നപ്പോൾ ഔദ്യോഗിക ഉള്ളടക്കങ്ങൾക്ക് പകരം പാകിസ്ഥാൻ പതാകയും പാകിസ്ഥാൻ സിന്ദാബാദ് എന്ന മുദ്രാവാക്യവും പ്രദർശിപ്പിച്ച നിലയിലായിരുന്നു.

 

Hacked by Team Black Leaves എന്ന സന്ദേശവും ഹാക്കർമാർ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വെബ്സൈറ്റിന്റെ ഹോംപേജ് ഉൾപ്പെടെയുള്ള ഉള്ളടക്കങ്ങളിൽ അനധികൃതമായി മാറ്റം വരുത്തിയതായാണ് പ്രാഥമികമായി വ്യക്തമാകുന്നത്.

 

സംഭവത്തിന് പിന്നിൽ ആരാണെന്നും എങ്ങനെയാണ് വെബ്സൈറ്റിൽ അനധികൃത പ്രവേശനം സാധ്യമായതെന്നും വ്യക്തമല്ല. സൈബർ സുരക്ഷാ വിഭാഗം ഉൾപ്പെടെയുള്ള അധികൃതർ സംഭവത്തിൽ പരിശോധന നടത്തുന്നതായാണ് വിവരം. വെബ്സൈറ്റിലെ വിവരങ്ങൾ ചോർന്നിട്ടുണ്ടോ, മറ്റ് സർക്കാർ സംവിധാനങ്ങളിലേക്കും ഹാക്കർമാർക്ക് പ്രവേശനം ലഭിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories