Share this Article
News Malayalam 24x7
പാര്‍വതി മായ ഷാജിക്കെതിരെ പൊലീസ് ഇ.ഡി ക്ക് റിപ്പോര്‍ട്ട് നല്‍കും
 Parvathy Maya Shaji

ദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ പിടിയിലായ പാര്‍വതി മായ ഷാജിക്കെതിരെ പൊലീസ് ഇ.ഡി ക്ക് റിപ്പോര്‍ട്ട് നല്‍കും.വിദേശത്തേക്ക് അനധികൃതമായി പണം കടത്തിയന്നെ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊലീസിന്റെ നടപടി. പാര്‍വതി മായയുടെ പങ്കാളി അനീഷ് മേനോന്‍ അടക്കം 5 പേര്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. പാര്‍വതി മായക്കെതിരെ സംസ്ഥാനത്തുടനീളം 300 ല്‍ അധികം പരാതിഉളളതായാണ് വിവരം.ആംസ്റ്റര്‍ ഓവര്‍സീസ് എന്ന സ്ഥാപനത്തിന്റെ മേധാവിയാണ് പാര്‍വതി മായ.കോട്ടയത്ത് രജിസ്റ്റേര്‍ഡ് ഓഫീസുള്ള ആംസ്റ്ററിന് കേരളത്തിലും ബാംഗ്‌ളൂരിലും വിദേശത്തും അടക്കം 10 ഓഫീസുകളുണ്ട്. അര്‍മേനിയ, പോളണ്ട്, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ ജോലി വാഗ്ദാനംചെയ്താണ് പണം തട്ടിയത്. പാലാരിവട്ടം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാന്‍ഡിലായ പാര്‍വതി മായയുടെ ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയും.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories