സിജെപി സഹകണ്‍വീനര്‍ അശുതോഷ് റങ്കയെ അസം പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുഹാത്തിയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. സിജെപിയുടെ വാളന്റിയര്‍ മീറ്റ് തടഞ്ഞ് വാളന്റിയര്‍മാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് സിജെപി നല്‍കിയ സമയം ഇന്നലെ അവസാനിച്ചിരിന്നു. രാജി വെക്കാത്തതിന്റെ അടിസ്ഥാനത്തില്‍ ഓക്ടോബര്‍ 2 മുതല്‍ സിജെപി സമരം ആരംഭിക്കാനിരിക്കെയാണ് പൊലീസിന്റെ നീക്കം. റങ്കയേയും മറ്റുള്ളവരെയും തടഞ്ഞുവെച്ചിരിക്കുന്ന സ്ഥലത്തിന് പുറത്ത് അഭിഭാഷകര്‍ എത്തിയെങ്കിലും അവരെ കാണാന്‍ പോലീസ് അനുവദിച്ചല്ലെന്നും സി.ജെ.പി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ പറഞ്ഞു. 'School Thik Karo' ക്യാമ്പയിനുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളുടെ അവസ്ഥ പരിശോധിക്കുന്നതും വോട്ടര്‍ പട്ടികയുടെ പ്രത്യേക പരിഷ്‌കരണവുമായി ബന്ധപ്പെട്ടുള്ള കൂടിക്കാഴ്ചയുമായിരുന്നു ഇന്ന് ഗുവഹത്തിയില്‍ സിജെപി നടത്താന്‍ നിശ്ചയിച്ചിരുന്നത്. സംസ്ഥാനത്തെ സ്‌കൂളുകളുടെ യഥാര്‍ത്ഥ അവസ്ഥ പുറത്തുവരുമെന്ന ഭയത്തിലാണ് പൊലീസ് നടപടിയെന്ന് റാങ്കെ പ്രതികരിച്ചു.