Share this Article
News Malayalam 24x7
മെഡിക്കല്‍ കോളേജ് ഗസ്റ്റ് ഹൗസിന് സമീപം ജീവനൊടുക്കാൻ ശ്രമിച്ച് യുവാവ്
Rescue Operation Underway near Kozhikode Medical College After Man Climbs Water Tank

കോഴിക്കോട് മെഡിക്കൽ കോളേജ് ഗസ്റ്റ് ഹൗസിന് സമീപം മഞ്ചേരി സ്വദേശിയായ യുവാവ് ആത്മഹത്യാ ശ്രമം നടത്തി. ഇന്ന് രാവിലെയാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. ബ്ലേഡ് കൊണ്ട് കൈ മുറിച്ച ശേഷം ഗസ്റ്റ് ഹൗസിന് സമീപത്തെ ഉയർന്ന വാട്ടർ ടാങ്കിന് മുകളിൽ കയറിയ യുവാവ് താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു.


വിവരമറിഞ്ഞ ഉടനെ മെഡിക്കൽ കോളേജ് പോലീസും വെള്ളിമാട്കുന്ന് അഗ്നിശമന സേനയും സ്ഥലത്തെത്തി. യുവാവിനെ താഴെയിറക്കാനുള്ള തീവ്രശ്രമത്തിലാണ് അധികൃതർ. ടാങ്കിന് മുകളിൽ നിന്ന് യുവാവ് താഴേക്ക് ചാടുമെന്ന് വിളിച്ചുപറയുന്നത് സ്ഥലത്ത് വലിയ പരിഭ്രാന്തി പരത്തിയിട്ടുണ്ട്.


യുവാവിനെ ബലം പ്രയോഗിച്ച് പിടികൂടാൻ ശ്രമിക്കുന്നത് വിപരീത ഫലമുണ്ടാക്കിയേക്കാം എന്നതിനാൽ വളരെ തന്ത്രപരമായാണ് പോലീസ് നീങ്ങുന്നത്. അനുനയ ചർച്ചകളിലൂടെ ഇയാളെ പിന്തിരിപ്പിക്കാനാണ് നിലവിൽ ശ്രമിക്കുന്നത്. കൊച്ചിയിലും വിദേശത്തുമായി വിഎഫ്എക്സ് (VFX) ആർട്ടിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു ഇയാൾ. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഇയാൾ നാട്ടിലെത്തിയത്. ആത്മഹത്യാ ശ്രമത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സ്ഥലത്ത് വൻ ജനക്കൂട്ടം തടിച്ചുകൂടിയിട്ടുണ്ട്. രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories