Share this Article
News Malayalam 24x7
വാരിയല്ലുകൾ ഒടിഞ്ഞ നിലയിൽ, കൈകളിലും കാലുകളിലും മർദനത്തിൻ്റെ പാടുകൾ,കൊടുങ്ങല്ലൂർ സ്പെഷ്യൽ സ്കൂളിലെ അന്തേവാസിയുടെ മരണത്തിൽ ദുരൂഹത,ഒരാൾ കസ്റ്റഡിയിൽ
വെബ് ടീം
6 hours 8 Minutes Ago
1 min read
SREENATHAN

തൃശൂർ: കൊടുങ്ങല്ലൂരിൽ സ്പെഷ്യൽ സ്കൂളിലെ അന്തേവാസിയായ യുവാവിന്റെ മരണത്തിൽ ഒരാൾ കസ്റ്റഡിയിൽ. മരണത്തിൽ ദുരൂഹത കണ്ടെത്തിയ സാഹചര്യത്തിലാണ് ഒരാളെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. അനുഗ്രഹ സ്പെഷ്യൽ സ്കൂളിലെ അന്തേവാസി ശ്രീനാഥനെയാണ്(35) മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്ന് രാവിലെ കിടപ്പു മുറിയിലാണ് ശ്രീനാഥൻ്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ ഗുരുതര പരിക്കുകളാണുള്ളത്. വാരിയല്ലുകൾ ഒടിഞ്ഞ നിലയിലാണ്. കൈകളിലും കാലുകളിലും മർദനത്തിൻ്റെ പാടുകളുമുണ്ട്.

സ്കൂളിൽ കൊടുങ്ങല്ലൂർ പൊലീസ് പരിശോധന നടത്തി. സ്കൂളിലെ കെയർടേക്കറായ തിരുവനന്തപുരം സ്വദേശിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories