Share this Article
News Malayalam 24x7
കുമ്പള ആരിക്കാടി ടോൾ പ്ലാസ നിർത്തലാക്കാൻ കേന്ദ്ര തീരുമാനം
വെബ് ടീം
posted on 03-02-2026
1 min read
TOLL PLAZA

കാസർഗോഡ് കുമ്പള ആരിക്കാടി ടോൾ പ്ലാസ നിർത്തലാക്കാൻ കേന്ദ്ര തീരുമാനം. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് നിർത്തലാക്കാൻ തീരുമാനമെടുത്തത്.ദേശീയപാത 66 കുമ്പള ആരിക്കാടിയിലെ ടോൾ പ്ലാസ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സമരം നടന്നിരുന്നു. കുമ്പള നഗരത്തിൽനിന്നാരംഭിച്ച മാർച്ച് കർമസമിതി ചെയർമാൻ എ.കെ.എം. അഷ്‌റഫ് എംഎൽഎ ഉദ്‌ഘാടനം ചെയ്തു. കോടതിവിധി നീണ്ടുപോവുകയും ഫാസ്റ്റ് ടാഗ് വഴി ടോൾ പിരിവ് തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ 22 കിലോമീറ്റർ ദൂരപരിധിയിലെ അന്യായമായ ടോൾ പിരിവിനെതിരെയാണ് റിപബ്ലിക് ദിനത്തിൽ പ്രതിഷേധം നടത്തിയത്.

കർണാടക അതിർത്തിയായ തലപ്പാടിയിൽ ടോൾപ്ലാസ നിലവിലിരിക്കേ കേവലം 22 കിലോമീറ്ററിനുള്ളിൽ മറ്റൊരു ടോൾ പ്ലാസ പ്രവർത്തിപ്പിക്കുകയെന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇതിനെതിരെ നിയമപോരാട്ടം നടത്തുന്നതോടൊപ്പം ജനകീയ പ്രതിഷേധവും ശക്തമാക്കുമെന്ന് സമരസമിതി നേതാക്കൾ അറിയിച്ചിരുന്നു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories