കർണാടകയിലെ ഗുണ്ടൽപേട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മലയാളികൾ ദാരുണമായി മരിച്ചു. കണ്ണൂർ സ്വദേശികളാണ് മരിച്ചവർ. മുന്നീർ, മുന്നീറ, മോഹിസ് സിദാൻ എന്നിവരാണ് മരിച്ചത്.
ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. എതിരെ വന്ന ലോറിയുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാറിലുണ്ടായിരുന്ന മറ്റു നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തെത്തുടർന്ന് കാർ പൂർണ്ണമായും തകർന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.