Share this Article
News Malayalam 24x7
കുംഭമേള വൈറല്‍ താരത്തിന് ആശ്വാസം; ജനനത്തീയതി തിരുത്തിയത് മധ്യപ്രദേശ് ഹൈക്കോടതി റദ്ദാക്കി
Relief for Kumbh Mela viral star

കുംഭമേള വൈറല്‍ താരത്തിന് ആശ്വാസം. ജനനത്തിയതി തിരുത്തിയ മുനിസിപ്പല്‍ അധികൃതരുടെ നടപടി മധ്യപ്രദേശ് ഹൈക്കോടതി റദ്ദാക്കി. തിയതി തിരുത്തുമ്പോള്‍ അത് നേരിട്ട് ബാധിക്കുന്നയാള്‍ക്കു നോട്ടീസ് നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. പെണ്‍കുട്ടിയുടെ ഭാഗം കൂടി കേട്ട ശേഷം, ജനന തീയതി തിരുത്തുന്നതിനായി പിതാവ് നല്‍കിയ അപേക്ഷയില്‍ പുതുതായി തീരുമാനമെടുക്കാന്‍ കോടതി മഹേശ്വര്‍ ചീഫ് മുന്‍സിപ്പല്‍ ഓഫിസര്‍ക്കു നിര്‍ദേശം നല്‍കി. തന്റെ വിവാഹത്തെ എതിര്‍ക്കുന്നതിനായി പിതാവ് രേഖകളില്‍ പ്രായം കുറച്ചെന്നായിരുന്നു പരാതി. തന്റെ വാദം കേള്‍ക്കാതെയാണ് അപേക്ഷയില്‍ തീരുമാനമെടുത്തതെന്നും പെണ്‍കുട്ടി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് പരിഗണിച്ചാണ് കോടതിയുടെ നടപടി. കഴിഞ്ഞ മാര്‍ച്ചില്‍ തിരുവനന്തപുരത്ത് വെച്ചാണ് വൈറല്‍ പെണ്‍കുട്ടിയും നടന്‍ കൂടിയായ ഫര്‍മാന്‍ ഖാനും വിവാഹിതരായത്. ഇതിന് പിന്നാലെ മകള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് ആരോപിച്ച് പിതാവ് മധ്യപ്രദേശിലെ മഹേശ്വര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. 




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories