വാണിജ്യ പാചകവാതക സിലിണ്ടറിന് വീണ്ടും വില വര്‍ധിപ്പിച്ചു. 62 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ സിലിണ്ടറിന് 2828 രൂപയായി. കോഴിക്കോട്ട് 2860.5 രൂപയും തിരുവനന്തപുരത്ത് 2849 രൂപയുമാണ് വില. വാണിജ്യ സിലിണ്ടര്‍ വില വര്‍ധന ഹോട്ടല്‍, റസ്റ്ററന്റ്, തട്ടുകട എന്നിവ നടത്തുന്നവര്‍ക്ക് തിരിച്ചടിയാണ്. അതേസമയം, ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.