Share this Article
News Malayalam 24x7
അജിത് പവാർ കൊല്ലപ്പെട്ട സംഭവം താൻ മുൻകൂട്ടി പ്രവചിച്ചിരുന്നെന്ന് ജ്യോതിഷി; ഒപ്പം അടുത്ത മാസങ്ങളിലേക്കുള്ള പുതിയ മൂന്ന് പ്രവചനങ്ങളും
വെബ് ടീം
posted on 28-01-2026
1 min read
prashanth kini

മുംബൈ: ബാരാമതിയിൽ ഉണ്ടായ വിമാനാപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ട സംഭവം താൻ മുൻകൂട്ടി പ്രവചിച്ചിരുന്നെന്ന് ജ്യോതിഷിയായ പ്രശാന്ത് കിനിയുടെ അവകാശവാദം. 2025 നവംബർ 8 ൽ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ 2025 ഡിസംബറിനും 2026 ഫെബ്രുവരിക്കും ഇടയിൽ മുഖ്യമന്ത്രിയോ കേന്ദ്രമന്ത്രിയോ ആയി പ്രവർത്തിച്ചിരുന്ന ഒരാൾ കൊല്ലപ്പെട്ടേക്കാം എന്നാണ് ജ്യോതിഷി പ്രശാന്ത് കിനി പ്രവചിച്ചത്.ഇന്ന് വിമാനാപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ട വാർത്ത പുറത്തുവന്നതിനു ശേഷമാണ് തന്റെ പ്രവചനം പോലെ സംഭവിച്ചെന്ന് ജ്യോതിഷി അവകാശപ്പെട്ടത്. ഒപ്പം അടുത്ത മാസങ്ങളിലേക്കുള്ള മൂന്ന് പ്രവചനങ്ങളും പ്രശാന്ത് കിനി എക്സിൽ കുറിച്ചു.

അതേ സമയം, പ്രശാന്ത് കിനിയുടെ അവകാശവാദം പൂർണമായും ശരിയല്ലെന്ന് ഒട്ടേറെപ്പേർ കമന്റുചെയ്തു.പ്രവചനം പോലെ അജിത് പവാർ ഒരിക്കലും മുഖ്യമന്ത്രിയോ കേന്ദ്രമന്ത്രിയോ ആയിട്ടില്ലെന്നും പ്രവചനം പാളിയെന്നുമാണ് ഒരാൾ കമന്റ് ചെയ്തത്. പ്രവചിക്കാൻ എളുപ്പമാണെന്നും, മരിക്കുന്നയാൾ ഏതു സംസ്ഥാനത്തുള്ളയാളാണ് എന്ന് പറഞ്ഞിരുന്നില്ലെന്നും പ്രവചനത്തെ വിമർശിക്കുന്ന ചിലർ ചൂണ്ടിക്കാട്ടി.അപകട സൂചനകൾ നിറഞ്ഞതാണ് പ്രശാന്ത് കിനിയുടെ പുതിയ പ്രവചനങ്ങൾ. 2026 ഏപ്രിലിൽ ബംഗാളിലോ ബംഗ്ലദേശിലോ യാത്രക്കാരുമായി പോകുന്ന ഫെറി മുങ്ങുമെന്നും, അടുത്ത രണ്ടുമാസത്തിനുള്ളിൽ വിമാന അപകടം ഉണ്ടാകുമെന്നും, വരുന്ന മാർച്ച്, ഓഗസ്റ്റ്, നവംബർ എന്നീ മാസങ്ങളിലൊന്നിൽ വലിയ ട്രെയിൻ അപകടമുണ്ടാകും എന്നെല്ലാമാണ് പ്രവചനങ്ങൾ.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories