ബോളിവുഡ് നടന്‍ ടൈഗര്‍ ഷ്‌റോഫിന് നേരെയുണ്ടായ വെടിവയ്പ്പില്‍ 2 പേര്‍ കൂടി പിടിയില്‍. ആയുധം എത്തിച്ച് നല്‍കിയവരാണ് മുംബൈ പൊലീസിന്റെ പിടിയിലായത്. സമീര്‍, ജതിന്‍ എന്നിവരാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി. ഒക്ടോബര്‍ 18-ന് ജുഹുവില്‍ നടന്ന വെടിവെയ്പ്പിന് പിന്നില്‍ ലോറന്‍സ് ബിഷ്‌ണോയ് സംഘമാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പ്രതികള്‍ക്ക് ബിഷ്ണോയി സംഘവുമായുള്ള ബന്ധം കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണങ്ങളിലേക്ക് കടക്കാനാണ് പൊലീസ് നീക്കം.