ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ധീരനായ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനൊപ്പം ഇസ്രായേലിന്റെ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കെടുത്ത് ദീപം തെളിയിക്കാൻ മോദിയെയും അദ്ദേഹം ക്ഷണിച്ചു.ക്ഷണത്തിന് മോദി നന്ദി അറിയിച്ചതായും ഇരു രാജ്യങ്ങളും തമ്മിലുള്ള ഭീകരവിരുദ്ധ സഹകരണത്തിന്റെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞതായും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ നെതന്യാഹു വ്യക്തമാക്കി.
“എന്റെ സുഹൃത്തും ഇന്ത്യൻ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദിയുമായി ഞാൻ സംസാരിച്ചു. ഇസ്രായേലിന്റെ സ്വാതന്ത്ര്യദിനത്തിൽ ധീരനായ ഇന്ത്യൻ പൈലറ്റിനൊപ്പം ദീപം തെളിയിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ അദ്ദേഹത്തെ ക്ഷണിച്ചു. ക്ഷണത്തിന് മോദി നന്ദി പറഞ്ഞു. കരയിലും ആകാശത്തും ഇന്ത്യയും ഇസ്രായേലും ഭീകരതക്കെതിരെ ഒന്നിച്ച് പോരാടുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങൾക്കിടയിലെ ധീരവും ദീർഘകാലവുമായ ബന്ധത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു” -നെതന്യാഹു കുറിച്ചു.