Share this Article
News Malayalam 24x7
സൗദിക്ക് നേരെ ഹൂതികള്‍ തുടരുന്ന ആക്രമണം ഉംറ തീര്‍ത്ഥാടനത്തെ ബാധിച്ചു
Impact of Ongoing Regional Tensions on Umrah Pilgrimage in Saudi Arabia

സൗദിക്ക് നേരെ ഹൂതികള്‍ തുടരുന്ന ആക്രമണം ഉംറ തീര്‍ത്ഥാടനത്തെ ബാധിച്ചു. യുഎഇയില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകരുടെ പുതിയ ബുക്കിംഗുകള്‍ 50 ശതമാനം കുറഞ്ഞു. വിമാന ബുക്കിംഗുകളും ബസ് ബുക്കിംഗുകളുമാണ് കുറഞ്ഞത്. നിലവില്‍ ബുക്ക് ചെയ്ത തീര്‍ത്ഥാടകര്‍, തീര്‍ത്ഥാടനവുമായി മുന്നോട്ട് പോകുകയാണെന്ന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ അറിയിച്ചു. റിയാദിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതോടെ മക്കയിലേക്കുള്ള തീര്‍ഥാടകരെ ഓപ്പറേറ്റര്‍മാര്‍ ജിദ്ദയിലേക്കും മദീനയിലേക്കും എത്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. റോഡ് മാര്‍ഗമുള്ള ബുക്കിംഗുകളിലും അന്വേഷണങ്ങളിലും കുറവുണ്ടായിട്ടുണ്ട്. ഉംറ സീസണിന്റെ തുടക്കത്തില്‍ തന്നെയാണ് തിരിച്ചടി നേരിട്ടിരിക്കുന്നത്. ഡിസംബറോടെ തീര്‍ത്ഥാടകരുടെ എണ്ണം കൂടുമെന്നാണ് പ്രതീക്ഷ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories