Share this Article
News Malayalam 24x7
സംസ്ഥാന ലേബർ കോഡ് വിവാദം; പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിക്കും
State Government to Form a Special Committee

സംസ്ഥാനത്ത് ലേബർ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിക്കാൻ ട്രേഡ് യൂണിയൻ പ്രതിനിധികൾ ഉൾപ്പെട്ട പ്രത്യേക സമിതി രൂപീകരിക്കും. പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. മുഖ്യമന്ത്രി വി.ഡി. സതീശന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

തൊഴിലാളികളുടെ അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിച്ചായിരിക്കും ലേബർ കോഡ് നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിയമപരമായ പരിധിക്കുള്ളിൽനിന്ന് ലേബർ കോഡിന്റെ ആഘാതം കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കും. തൊഴിലാളികളുടെ പരിധി നിർണയിച്ചതുമായി ബന്ധപ്പെട്ട ആശങ്കകൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനും യോഗത്തിൽ തീരുമാനമായി.

തൊഴിലാളി യൂണിയനുകളുടെ നിർദേശങ്ങൾ കൂടി പരിഗണിച്ച ശേഷമായിരിക്കും അന്തിമ ചട്ടങ്ങൾ തയ്യാറാക്കുക. പ്രത്യേക സമിതിയുടെ കരട് നിർദേശങ്ങൾ എല്ലാ ട്രേഡ് യൂണിയനുകൾക്കും കൈമാറും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories