Share this Article
News Malayalam 24x7
വീണാ ജോർജിനെതിരായ ആക്രമണ കേസ്: മൊഴി നൽകിയതിൽ കൃത്രിമമെന്ന് വനിതാ എസ്ഐയുടെ വെളിപ്പെടുത്തൽ
Veena George

മുന്‍ മന്ത്രി വീണ ജോര്‍ജ്ജിനെ കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് KSU പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തന്റെ പേരിലുള്ളത് കൃത്രിമ മൊഴിയെന്ന് വനിത SI. കണ്ണൂര്‍ ടൗണ്‍ മുന്‍ എസ് ഐ ദീപ്തിയാണ് SITക്ക് മൊഴി നല്‍കിയത്. KSU അക്രമത്തിനിടെ മന്ത്രി തെറിച്ചു പോയെന്ന് തന്റെ പേരില്‍ അന്വേഷണ സംഘം കള്ളമൊഴി രേഖപ്പെടുത്തി. ആദ്യ അന്വേഷണ സംഘം തന്റെ മൊഴി രേഖപ്പെടുത്തിയില്ലെന്നും പ്രത്യേക അന്വേഷണ സംഘത്തിന് ദീപ്തി മൊഴി നല്‍കി. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍, അന്ന് വീണ ജോര്‍ജ്ജിന്റെ സുരക്ഷാ ചുമതല SI ദീപ്തിക്കായിരുന്നു. അതേസമയം കേസില്‍ തെറ്റായ മൊഴി നൽകിയ വീണ ജോര്‍ജ്ജിന്റെ മുന്‍ ഗണ്‍മാന്‍ അഭിലാഷിനെതിരെ ഉടന്‍ നടപടി ഉണ്ടായേക്കും. നടപടി ശുപാര്‍ശ ചെയ്തുള്ള റിപ്പോര്‍ട്ട് ഉടന്‍ SIT ഡിജിപിക്ക് കൈമാറും.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories