Share this Article
News Malayalam 24x7
കേരള ഗവർണർ രാജേന്ദ്ര അർലേക്കർ പദവിയൊഴിയുന്നു: സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക യാത്രയയപ്പ് ഇന്ന്
Governor Rajendra Arlekar

കേരള ഗവര്‍ണര്‍ പദവിയൊഴിയുന്ന രാജേന്ദ്ര അര്‍ലേക്കര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ യാത്രയയപ്പ് ഇന്ന്. ഉച്ചയ്ക്ക് ഒന്നരയ്ക്ക് നല്‍കുന്ന യാത്രയയപ്പില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ പങ്കെടുക്കും. 11 മണിക്ക് ലോക്ഭവനിലെ ചടങ്ങില്‍ കേരള പുരസ്‌കാരങ്ങള്‍ ഗവര്‍ണര്‍ സമ്മാനിക്കും. തമിഴ്‌നാട് ഗവര്‍ണറായി നിയമിതനായ അര്‍ലേക്കര്‍ അവിടെ ചുമതലയേറ്റിരുന്നു. നിയുക്ത കേരള ഗവര്‍ണര്‍ ഓം പ്രകാശ് മാഥുര്‍ ഇന്ന് തിരുവനന്തപുരത്തെത്തും. നാളെ 12 മണിക്കാണ് സത്യപ്രതിജ്ഞ. ഹൈക്കോടതി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുക്കും. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി നിയുക്ത ഗവര്‍ണര്‍ പത്മനാഭ സ്വാമിക്ഷേത്ര ദര്‍ശനം നടത്തും.





നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories