വഖഫ് ബോര്‍ഡിന്റെ നിര്‍ണായക യോഗം ഇന്ന് കൊച്ചിയില്‍. ബോര്‍ഡ് ചെയര്‍മാന്‍ എം.സി മായിന്‍ ഹാജിയുടെ നേതൃത്വത്തിലാണ് യോഗം ചേരുക. പുതിയതായി സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത 9 അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കും. കെ.എസ് ഹംസ ചെയര്‍മാനായ മുന്‍ ബോര്‍ഡ് നിശ്ചയിച്ച യോഗമാണ് ഇന്ന് ചേരുന്നത്. യോഗത്തില്‍ 40 അജണ്ടകളാണ് യോഗത്തില്‍ പരിഗണിക്കുന്നത്. കൂടാതെ എ.പി സമസ്ത വിഭാഗത്തിന്റെ ബോര്‍ഡ് അംഗത്തെ ഉടന്‍ തീരുമാനിച്ചേക്കും. കഴിഞ്ഞ ദിവസമാണ് 9 അംഗ വഖഫ് ബോര്‍ഡ് പ്രതിനിധികളെ തീരുമാനിച്ചത്. ഇതില്‍ എപി വിഭാഗം സമസ്തയില്‍ നിന്നും ആരെയും ഉള്‍പ്പെടുത്താത്തതാണ് കാന്തപുരം വിഭാഗത്തിന് അതൃപ്തി ഉണ്ടാക്കിയത്. എപി വിഭാഗം സമസ്തയെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെയും പികെ കുഞ്ഞാലിക്കുട്ടിയും ചേര്‍ന്നാണ് സമവായ നീക്കം നടത്തിയത്. ഇതേത്തുടര്‍ന്ന് നിലവിലെ അംഗം തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി സ്ഥാനം ഒഴിയുമെന്നും പകരം കാന്തപുരം വിഭാഗത്തിന്റെ പ്രതിനിധിക്ക് സ്ഥാനം നല്‍കുമെന്നും അറിയിക്കുകയായിരുന്നു.