Share this Article
News Malayalam 24x7
വീട്ടിനുള്ളിൽ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തുവെച്ചു; ഇരട്ടസഹോദരിമാർ ഉൾപ്പെടെ 4 പേർ വിഷപ്പുക ശ്വസിച്ച് മരിച്ചു
വെബ് ടീം
posted on 16-03-2026
1 min read
BIKE

ഹൈദരാബാദ്: ഉറക്കത്തിനിടെ ബൈക്കിന്റെ വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം രാമചന്ദ്രയ്യ(70) കാര്‍ത്തിക് (15) ഇരട്ട സഹോദരിമാരായ ചരിത, ചന്ദന എന്നിവരാണ് കാര്‍ബണ്‍ മോണോക്‌സൈഡ് വിഷബാധയേറ്റ് മരിച്ചത്. ഞായറാഴ്ച ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലാണ് സംഭവം നടന്നത്.

വീട്ടിനുള്ളില്‍ സ്റ്റാര്‍ട്ട് ചെയ്തുവെച്ച ബൈക്കിൽ നിന്നാണ് പുക വന്നത്.രാമചന്ദ്രയ്യ മകന്‍ മുരളി ബൈക്ക് മെക്കാനിക്കിന്റെ അടുത്ത് നിന്ന് അറ്റകുറ്റപണി നടത്തിയിരുന്നു. രാത്രി മുഴുവന്‍ ബൈക്കിന്റെ എഞ്ചിന്‍ പ്രവര്‍ത്തിപ്പിക്കണമെന്ന് മെക്കാനിക്ക് പറഞ്ഞിരുന്നുവെന്നും അതു പ്രകാരമാണ് ബൈക്ക് വീട്ടിനുള്ളില്‍ പാര്‍ക്ക് ചെയ്തതെന്നും മുരളി പറയുന്നു. രാത്രി മുഴുവന്‍ ബൈക്ക് പ്രവര്‍ത്തിപ്പിക്കുകയും പുക പുറത്തേക്ക് വിടുകയും ചെയ്തു. അച്ഛനും മകനും ഇരട്ട പെൺമക്കളും ഉറങ്ങിയിരുന്ന മുറിയുടെ വാതിലുകളും ജനലുകളും മുരളി അടച്ചിരുന്നു. മുരളിയും ഭാര്യയും ടെറസിലായിരുന്നു ഉറങ്ങിയിരുന്നത്.അടച്ചിട്ട മുറിയിൽ വിഷ പുക നിറയുകയും ഉറങ്ങിക്കിടന്ന മൂന്ന് കുട്ടികളും മുത്തച്ഛനും ശ്വാസം മുട്ടി മരിക്കുകയുമായിരുന്നു. പിറ്റേന്ന് രാവിലെയാണ് നാലുപേരും മരിച്ചുകിടക്കുന്നതായി വീട്ടുകാര്‍ കണ്ടത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories