Share this Article
News Malayalam 24x7
ഇന്ത്യ-ഇസ്രായേൽ ബന്ധത്തിൽ പുതിയ ചരിത്രം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇസ്രായേൽ പാർലമെന്റിന്റെ പരമോന്നത ആദരം
PM Modi Honored by Israeli Parliament

ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ഉഭയകക്ഷി ബന്ധം തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ പുതിയ തലത്തിലേക്ക് ഉയർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ നടത്തിയ ചർച്ചയിൽ തീരുമാനമായി. ഇസ്രായേൽ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി എന്ന ചരിത്രം കുറിച്ച നരേന്ദ്ര മോദി, തന്റെ രണ്ടാമത്തെ സന്ദർശനത്തിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതൽ ദൃഢമാക്കിയിരിക്കുകയാണ്.

പ്രതിരോധം, സുരക്ഷ, അത്യാധുനിക സാങ്കേതിക വിദ്യ കൈമാറ്റം എന്നീ മേഖലകളിൽ സഹകരണം ശക്തമാക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി. സാംസ്കാരികം, കൃഷി എന്നീ മേഖലകളിലെ പുതിയ കരാറുകൾക്ക് പുറമെ ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെന്റ് സംവിധാനമായ യുപിഐ (UPI) ഇസ്രായേലിൽ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കരാറിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. ഇസ്രായേലുമായി സ്വതന്ത്ര വ്യാപാര കരാർ (Free Trade Agreement) ഉടൻ യാഥാർത്ഥ്യമാകുമെന്ന് പ്രധാനമന്ത്രി ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.


സന്ദർശനത്തിനിടെ ഇസ്രായേൽ പാർലമെന്റ് നൽകുന്ന സ്പീക്കർ മെഡൽ പ്രധാനമന്ത്രി ഏറ്റുവാങ്ങി. ഇതാദ്യമായാണ് ഒരു വിദേശ നേതാവിന് ഇസ്രായേൽ പാർലമെന്റ് ഈ ബഹുമതി നൽകി ആദരിക്കുന്നത്. ഇത് ഇന്ത്യയോടുള്ള ഇസ്രായേലിന്റെ വലിയ ബഹുമാനത്തെയാണ് സൂചിപ്പിക്കുന്നതെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.


സുരക്ഷാ മേഖലയിൽ കൂടുതൽ സഹകരണത്തിന് ഇസ്രായേൽ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും സുരക്ഷാ സഖ്യത്തിൽ ചേരുന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നിലവിൽ ഉണ്ടായിട്ടില്ല. ഉഭയകക്ഷി ചർച്ചകൾ അതീവ വിജയകരമായി പൂർത്തിയായെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ലോകത്തിന് തന്നെ മാതൃകയാകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories