Share this Article
News Malayalam 24x7
മന്തി റസ്റ്റോറൻ്റിലെ വിഷു പരസ്യത്തിൽ ശ്രീകൃഷ്ണൻ; കേസെടുത്തു; ഹോട്ടൽ ഉടമ അറസ്‌റ്റിൽ
വെബ് ടീം
posted on 17-04-2026
1 min read
arshad

ആലപ്പുഴ: ചേർത്തലയിൽ മന്തി റസ്റ്റോറൻ്റിൻ്റെ വിഷു പരസ്യത്തിൽ ശ്രീകൃഷ്ണനെ ഉപയോഗിച്ച്  സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് ‌ഹോട്ടൽ ഉടമ അറസ്‌റ്റിൽ. ചേർത്തലയിലെ മെഹർ മന്തി റസ്റ്റോറന്റ് ഉടമ അർഷാദിനെയാണ് അറസ്റ്റ് ചെയ്‌തത്.വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് കാട്ടി ആലപ്പുഴയിലെ അഭിഭാഷകൻ നൽകിയ പരാതിയിലാണ് കേസ്. പോസ്റ്റർ തയ്യാറാക്കിയത് പുറത്തുനിന്നുള്ള ഏജൻസിയാണെന്നും തന്റെ ശ്രദ്ധയിൽപ്പെടാതെയാണ് ഇത് സംഭവിച്ചതെന്നും ഉടമ വീഡിയോയിലൂടെ വ്യക്തമാക്കി. വിവാദമായ ചിത്രം പ്രചരിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അറസ്റ്റ് രേഖപ്പെടുത്തിയ ഉടമയെ ജാമ്യത്തിൽ വിട്ടു. മുൻകരുതൽ നടപടിയായി ഹോട്ടലിന് മുന്നിൽ പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനഃപൂർവമോ ദുരുദ്ദേശ്യപരമോ ആയ പ്രകോപനത്തിന് ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് പ്രകാരമാണ് കേസ്.

ഒരു വർഷം വരെ ശിക്ഷ കിട്ടാവുന്ന വകുപ്പാണ് ചുമത്തിയത്. വൈകിട്ട് വി എച്ച് പി നേതൃത്വത്തിൽ ഹോട്ടലിന് മുന്നിൽ പ്രതിഷേധ സമരം പ്രഖ്യാപിച്ചിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories