Share this Article
News Malayalam 24x7
പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ഇന്നും തുടരും
Parliament Budget Session Continues

പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്നും തുടരും. മൂന്നാം മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സർവ്വേ റിപ്പോർട്ട് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് സഭയിൽഅവതരിപ്പിക്കും. 2025-26 സാമ്പത്തിക വർഷത്തിൽ രാജ്യം 7.4 ശതമാനം സാമ്പത്തിക വളർച്ച കൈവരിച്ചതായാണ് സർവ്വേ റിപ്പോർട്ടിൽ സൂചനയുള്ളത്.

ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. ഈ ബജറ്റിന് മുന്നോടിയായുള്ള രാജ്യത്തിൻ്റെ വ്യക്തമായ സാമ്പത്തിക കണക്കുകൾ, കഴിഞ്ഞ വർഷത്തെ പ്രകടനം, വെല്ലുവിളികൾ, സാധ്യതകൾ തുടങ്ങിയ വിവരങ്ങൾ ഇന്നവതരിപ്പിക്കുന്ന സാമ്പത്തിക സർവ്വേ റിപ്പോർട്ടിൽ ഉണ്ടാകും.


ബജറ്റ് സമ്മേളന നടപടികൾ ആരംഭിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ 10 മണിക്ക് മാധ്യമങ്ങളെ കാണും. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ഇന്നലെയാണ് പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായത്. സാമ്പത്തിക സർവ്വേ റിപ്പോർട്ട് രാജ്യത്തിൻ്റെ സാമ്പത്തികാവസ്ഥയുടെ വ്യക്തമായ ചിത്രം നൽകുമെന്നതിനാൽ ഇന്ന് സഭയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കാൻ സാധ്യതയുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories