Share this Article
News Malayalam 24x7
'COA രാജ്യത്തെ ശക്തമായ സംഘടനയായി മാറി'; മേഖലയെ വെട്ടിവിഴുങ്ങാൻ വന്ന വൻകിടക്കാരെ അതിജയിച്ച് ഗുണപാഠമാകാൻ സംഘടനയ്ക്ക് കഴിഞ്ഞെന്നും COA സംസ്ഥാന സമ്മേളന പൊതുസമ്മേളനം തിരൂരിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് ഗോവ മുൻ ഗവർണർ അഡ്വ.പി.എസ് ശ്രീധരൻപിള്ള
വെബ് ടീം
posted on 28-03-2026
35 min read
COA

തിരൂർ: കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ രാജ്യത്തെ ശക്തമായ സംഘടനയായി മാറിയെന്ന് ഗോവ മുൻ ഗവർണർ അഡ്വ പി.എസ് ശ്രീധരൻ പിള്ള. ഈ മേഖലയെ വെട്ടിവിഴുങ്ങാൻ വന്നവരെ അതിജയിക്കാൻ സി.ഒ.എക്ക് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം തിരൂർ മുനിസിപ്പൽ ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേബിൾ ടിവി രംഗത്തെ വളർച്ചയിൽ കേരളം മറ്റു സംസ്ഥാനങ്ങൾക്കും മാതൃകയാണെന്നും പി.എസ് ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു.


സ്വാഗതസംഘം ചെയർമാനും തിരൂർ എംഎൽഎയുമായ കുറുക്കോളി മൊയ്തീൻ അധ്യക്ഷത വഹിച്ചു. ആയിരക്കണക്കിന് ആളുകൾക്ക് ഉപജീവനം നൽകി രാജ്യത്തെ ശക്തമായ തൊഴിൽമേഖലകളിൽ ഒന്നായി കേബിൾ ടിവി മേഖല മാറിയെന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിൽ ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട കേബിൾ ടി.വി ഓപ്പറേറ്റർമാരെ സമ്മേളനത്തിൽ ആദരിച്ചു. 

കെ.സി.സി.എൽ ബംഗ്ലാ പ്രതിനിധികളായ തപസ് ബോസ്, സോമൻ മണ്ഡൽ, അഭിജിത്ത് ഡേ എന്നിവരെയും ആദരിച്ചു.സി.ഒ.എ സംസ്ഥാന പ്രസിഡന്റ് പ്രവീൺ മോഹൻ, സംസ്ഥാന ജനറൽ സെക്രട്ടറി പി.ബി സുരേഷ്, ട്രഷറർ  ബിനു ശിവദാസ്,  കേരളവിഷൻ ചെയർമാൻ കെ.ഗോവിന്ദൻ, സിഡ്കോ പ്രസിഡന്റ്  കെ.വിജയകൃഷ്ണൻ, കേരള വിഷൻ ന്യൂസ് ചെയർമാൻ സിബി പി.എസ്, സ്വാഗതസംഘം ജനറൽ കൺവീനർ അബൂബക്കർ സിദ്ദീഖ് തുടങ്ങിയവർ സംസാരിച്ചു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories