Share this Article
അമേരിക്ക-ഇറാൻ സംഘർഷം: ഇറാൻ തീരത്തും ബഹ്‌റൈനിലും ആക്രമണം
US, Iran Exchange Strikes Near Hormuz Coast and Bahrain

പശ്ചിമേഷ്യയില്‍ സമാധാന ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെ പരസ്പരം ആക്രമിച്ച് അമേരിക്കയും ഇറാനും. ഹോര്‍മൂസില്‍ ഇറാന്‍ തീരത്തെ സിറിക് ദ്വീപില്‍ അമേരിക്ക നിയന്ത്രിത ആക്രമണം നടത്തി. റഡാര്‍ സ്‌റ്റേഷന്‍ തകര്‍ത്തെന്ന് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.തിരിച്ചടിയായി ബഹ്‌റിനിലെ അമേരിക്കന്‍ സൈനിക താവളം ഇറാന്‍ ആക്രമിച്ചു. റഡാര്‍ സ്‌റ്റേഷന്‍ തകര്‍ത്തെന്ന് ഇറാനും അറിയിച്ചു. ഇറാന്റെ വാദം അമേരിക്ക തള്ളി. രണ്ട് ഡ്രോണുകള്‍ വെടിവച്ചിട്ടെന്ന് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. രണ്ട് മാസത്തെ ഇടവേളക്ക് ശേഷമാണ് ഇറാന്‍ അമേരിക്കക്ക് നേരെ ആക്രമണം നടത്തുന്നത്. അതേസമയം, ഹോര്‍മൂസില്‍ മൂന്ന് എണ്ണ ടാങ്കറുകളില്‍ മൈന്‍ ഇടിച്ച് തീപിടിത്തമുണ്ടായി. അനധികൃത പാതയിലൂടെ സഞ്ചരിച്ച കപ്പലുകളിലാണ് മൈന്‍ ഇടിച്ചതെന്ന് ഇറാന്‍ നാവിക സേന അറിയിച്ചു. ഫെബ്രുവരിക്ക് ശേഷം ജിസിസി രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാന്‍ ഏഴായിരത്തിലധികം മിസൈലുകളും ഡ്രോണുകളും അയച്ചെന്ന്  ജിസിസി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ബുദൈവി പറഞ്ഞു. പശ്ചിമേഷ്യന്‍ യുദ്ധം അവസാനിപ്പിക്കുന്നതിന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായും ചര്‍ച്ച നടത്തും. ബീജിംഗില്‍ അപെക് ഉച്ചകോടിക്കിടെ ത്രികക്ഷി ചര്‍ച്ച നടക്കുമെന്ന് വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു.





നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories