Share this Article
ലോറൻസ് ബിഷ്ണോയ് സംഘവുമായി ബന്ധം; കേരളത്തിൽ അറസ്റ്റ്, യുവാവ് പിടിയിലായത് പാലക്കാട് നിന്ന്
വെബ് ടീം
2 hours 37 Minutes Ago
1 min read
gurumoorthi

പാലക്കാട്: ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒറ്റപ്പാലം സ്വദേശി ഗുരുമൂർത്തി (27) ആണ് അറസ്റ്റിലായത്. കേന്ദ്ര ഇന്റലിജൻസിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തൃശൂർ സിറ്റി ഈസ്റ്റ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

ഹരിയാനയിലെ ക്രിമിനല്‍ സംഘവുമായി ടെലഗ്രാം മുഖേന ഗുരുമൂര്‍ത്തി ബന്ധപ്പെട്ടിരുന്നു. നടന്‍ ടൈഗര്‍ ഷ്റോഫിനെ വെടിവെച്ച ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘമായിരുന്നു ഇവര്‍. ഈ സംഘവുമയി ടെലഗ്രാം മുഖേന ഗുരുമൂര്‍ത്തി ആശയ വിനിമയം നടത്തിയതായും കണ്ടെത്തി. ഗുരുമൂര്‍ത്തിയെ കോടതി റിമാന്‍ഡ് ചെയ്തു.

ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കുപ്രസിദ്ധ ഗുണ്ടാനേതാവാണ് ലോറൻസ് ബിഷ്ണോയ്. പഞ്ചാബ് സ്വദേശിയായ ഇയാൾക്കെതിരെ കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ, പണം തട്ടൽ തുടങ്ങി വിവിധ ഗുരുതര ക്രിമിനൽ കേസുകൾ നിലവിലുണ്ട്.

നിലവിൽ ഗുജറാത്തിലെ സബർമതി ജയിലിൽ കഴിയുന്ന ബിഷ്ണോയ് ജയിലിനുള്ളിൽനിന്ന് അന്തർസംസ്ഥാന ക്രിമിനൽ ശൃംഖല നിയന്ത്രിക്കുന്നതായാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.

പ്രമുഖ പഞ്ചാബി ഗായകൻ സിദ്ദു മൂസെവാലയുടെ കൊലപാതകത്തിന് പിന്നാലെയാണ് ബിഷ്ണോയ് സംഘത്തിന്റെ പ്രവർത്തനങ്ങൾ രാജ്യവ്യാപകമായി ചർച്ചയായത്.

ഒറ്റപ്പാലത്ത് പിടിയിലായ ഗുരുമൂർത്തിക്ക് സംഘവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നും ഇയാൾ കേരളത്തിൽ എത്തിയതിന്റെ ലക്ഷ്യമെന്താണെന്നും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories