Share this Article
ശബരിമല അയ്യപ്പൻമാർക്ക് 2 ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ്; സന്നിധാനത്ത് എത്തുന്നതിന്റെ തലേന്ന് മുതൽ മൂന്നുദിവസത്തേക്ക് പരിരക്ഷ
വെബ് ടീം
1 hours 2 Minutes Ago
1 min read
sabarimala

തിരുവനന്തപുരം: ശബരിമല തീർഥാടകർക്ക് എൽ.ഐ.സി.യുമായി സഹകരിച്ച് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. തീർഥാടനത്തിനിടെ മരിക്കുന്നവർക്ക് രണ്ടുലക്ഷം രൂപ ഇൻഷുറൻസ് തുക ലഭിക്കുമെന്ന് ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു.

വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് എന്നിവവഴി ദർശനത്തിനെത്തുന്നവർക്കാണ് പരിരക്ഷ. തീർഥാടകരിൽനിന്ന് പണം ഈടാക്കില്ല. ഒന്നരക്കോടി രൂപയാണ് ബോർഡ് പ്രീമിയമായി അടയ്ക്കുന്നത്.സന്നിധാനത്ത് എത്തുന്നതിന്റെ തലേന്ന് മുതൽ മൂന്നുദിവസത്തേക്കാണ് പരിരക്ഷ. തലേന്ന് അപകടമരണത്തിന് മാത്രമാണ് കവറേജ്. സന്നിധാനത്ത് എത്തുന്ന ദിവസവും പിറ്റേന്നും ഹൃദയാഘാതം ഉൾപ്പെടെയുള്ള സ്വാഭാവിക മരണത്തിനും അപകടമരണത്തിനും പരിരക്ഷയുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories