ന്യൂഡൽഹി: അമേരിക്കൻ ബഹുരാഷ്‌ട്ര സാങ്കേതിക കമ്പനിയായ എൻവിഡിയയുടെ സിഇഒ സ്ഥാനത്ത് നിന്നും ജെൻസൺ ഹുവാങ് രാജി വച്ചു.ചൈനയുടെ രഹസ്യാന്വേഷണ ഏജൻ്റാണെന്ന് സംശയിക്കപ്പെടുന്ന ഒരു സ്ത്രീയുമായും കമ്പനിയിലെ തന്നെ മറ്റൊരു ജീവനക്കാരിയുമായും അദ്ദേഹം വിവാഹേതര ബന്ധങ്ങൾ പുലർത്തിയെന്ന ആരോപണത്തെത്തുടർന്നാണ് നീക്കം.
എന്‍വിഡിയയിലെ ഹുവാങ്ങിൻ്റെ ഭാവി ചര്‍ച്ച ചെയ്യുന്നതിനായി ഡയറക്‌ടര്‍ ബോർഡിൻ്റെ യോഗം ചേർന്നിരുന്നു.ചൈനീസ് ചാരയാണെന്ന് ആരോപിക്കപ്പെടുന്ന സ്ത്രീയുമായുള്ള 63 കാരനായ ഹുവാങ്ങിൻ്റെ ബന്ധം കമ്പനിയെ എങ്ങനെ ബാധിക്കാമെന്നതിനെക്കുറിച്ച് എൻവിഡിയ നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് ഈ തീരുമാനം. ചൈനക്കാരിയുമായുളള ബന്ധത്തിന് പുറമെ എൻവിഡിയയുടെ ഹെൽത്ത്‌കെയർ വിഭാഗം വൈസ് പ്രസിഡൻ്റും തനിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥയുമായ കിംബർലി പവലുമായും ഹുവാങ്ങിന് വിവാഹേതര ബന്ധമുണ്ടായിരുന്നതായി 'ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്‌തു.
എൻവിഡിയയുടെ സഹസ്ഥാപകനും 3.61% ഓഹരികളുമായി കമ്പനിയിലെ നാലാമത്തെ വലിയ നിക്ഷേപകനുമായ ജെൻസെൻ ഡയറക്ടർ ബോർഡിലെ സ്ഥാനവും ഒഴിഞ്ഞു. പുതിയ സ്ഥിരം സിഇഒയെ കണ്ടെത്തുന്നത് വരെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ കൊളെറ്റ് ക്രെസ് ഇടക്കാല സിഇഒ ആയി ചുമതലയേൽക്കുമെന്ന് കമ്പനി അറിയിച്ചു. സിനോപ്സിസ് മുൻ സിഇഒയും ബോർഡ് അംഗവുമായ ഹാർവി ജോൺസിനെ കമ്പനിയുടെ ആദ്യത്തെ ബോർഡ് ചെയർമാനായും നിയമിച്ചു. രാജി വാർത്ത പുറത്തുവന്നതിനു പിന്നാലെ എൻവിഡിയ ഓഹരികൾ 10 ശതമാനത്തിലധികം ഇടിഞ്ഞു.