എസ് കാര്‍ത്തികേയന്‍ പുതിയ എക്‌സൈസ് കമ്മീഷറാകും. സീറാം സാംബ ശിവ റാവുവിനെ കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് മാറ്റിയ ഒഴിവിലാണ് നിയമനം. ഗതഗതവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശര്‍മ്മിള മേരി ജോസഫിന് കെറ്റിഡിഎഫ്‌സിയുടെ അധിക ചുമതലയും നല്‍കി. ഡി ബാലമുരളിയാണ് KMSCL ന്റെ പുതിയ എം.ഡി. കെഎസ്ഇബി മുന്‍ ചെയര്‍മാന്‍ എം ജി രാജമാണിക്യത്തിന് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ അധിക ചുമതല നല്‍കി. എന്‍ പ്രശാന്തിന് കെഎസ്ഇബി ചെയര്‍മാന്റെ ചുമതലയ്ക്ക് പുറമെ ആര്‍ക്കിയോളജി,മൃഗശാല, മ്യൂസിയം വകുപ്പുകളുടെ സ്‌പെഷ്യല്‍ സെക്രട്ടറിയുടെ ചുമതല കൂടി വഹിക്കും.