റഷ്യ യുക്രൈയ്ന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നയതന്ത്ര ചര്‍ച്ചകള്‍ തുടരുന്നു. അബുദാബിയില്‍ നടന്ന ത്രികക്ഷി സമാധാന ചര്‍ച്ചകളുടെ തുടര്‍ച്ചയായി യു എസ് പ്രതിനിധികള്‍ റഷ്യന്‍ പ്രസിഡന്‌റുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. മോസ്‌കോയില്‍ വച്ച് നടക്കുന്ന കൂടിക്കാഴ്ചയില്‍ അബുദാബി ചര്‍ച്ചകളിലെ നിര്‍ദേശങ്ങള്‍ ചര്‍ച്ചയാകും. ട്രംപിന്‌റെ പ്രത്യേക പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫും ട്രംപിന്‌റെ മരുമകന്‍ ജാരെഡ് കുഷ്‌നറുമാണ് പുടിനുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തുന്നത്. തുടര്‍ന്ന് ഇരുവരും അയര്‍ലാന്‍ഡിലേക്ക് തിരിക്കും. ഡബ്ലിനിലുള്ള യുക്രൈന്‍ പ്രസിഡന്‌റ് വ്‌ളോഡിമര്‍ സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ ഫെബ്രുവരിയില്‍ ജനീവയില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം ഏകദേശം ഒമ്പത് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് യു.എസ് മധ്യസ്ഥതയില്‍ സമാധാന ശ്രമങ്ങള്‍ വീണ്ടും സജീവമാകുന്നത്.