ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ പട്രോളിംഗിനിടെ പൊലീസ് ഉദ്യോഗസ്ഥര്‍
മരിച്ചത് വെടിയേറ്റ്. SPOമാരായ രഷ്പാല്‍ കുമാര്‍, ബാബി ചന്ദ് എന്നിവരാണ് മരിച്ചത്. ധേര്‍ണ പോസ്റ്റില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പ്രദേശത്ത് പതിയിരുന്ന ഭീകരര്‍ പൊലീസുകാരെ ആക്രമിച്ചതായാണ് നിഗമനം. ബുധനാഴ്ച്ച ഉച്ചമുതലാണ് ഇരുവരേയും കാണാതായത്. ഇവരെ കാണാതായ കിയാര്‍ പ്രദേശത്ത് വെടിയൊച്ച കേട്ടതായി ഗ്രാമവാസികള്‍ പറഞ്ഞു. പൊലീസ് ഓഫീസര്‍മാരുടെ കൈവശമുണ്ടായിരുന്ന ആയുധങ്ങളും കാണാതായിട്ടുണ്ട്.വനവേഖലയില്‍ വെടിവയ്പ്പ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് സൈന്യത്തോടൊപ്പം തെരച്ചിലിന് ഇറങ്ങിയതായിരുന്നു ഇരുവരും. ഹിസ്ബുള്‍ മുജാഹിദീന്‍ തീവ്രവാദികളുടെ സാന്നിധ്യമുള്ള പ്രദേശത്താണ് പൊലീസുകാര്‍ കൊല്ലപ്പെട്ടത്. ഭീകരര്‍ക്കായി സൈന്യം തെരച്ചില്‍ തുടരുകയാണ്.