Share this Article
മെസിയുടെപേരില്‍ തട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസിൽ വി. അബ്ദുറഹിമാനെതിരെ കേസെടുക്കാൻ ഗവര്‍ണറുടെ അനുമതി
വെബ് ടീം
0 hours 45 Minutes Ago
1 min read
GOVERNOR

തിരുവനന്തപുരം: അര്‍ജന്റീന ടീമിനെയും ലയണല്‍ മെസിയെയും കേരളത്തില്‍ എത്തിക്കാനെന്ന പേരില്‍ തട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസിൽ മുന്‍ കായികമന്ത്രി വി. അബ്ദുറഹിമാനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാന്‍ അനുമതി നല്‍കി ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂര്‍. എഡിജിപി പി.വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി വി.ഡി.സതീശന്‍ കൈമാറിയ കത്തു പരിഗണിച്ചാണ് ഗവര്‍ണറുടെ നടപടി.

സ്പോണ്‍സര്‍ഷിപ് തട്ടിപ്പില്‍ എഡിജിപി പി.വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഡിജിപിക്ക് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ട് സര്‍ക്കാരിനു കൈമാറിയിരുന്നു. മുന്‍ കായിക മന്ത്രി വി. അബ്ദുറഹിമാന്‍ അടക്കം 5 പേര്‍ക്കെതിരെ അഴിമതിനിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories