Share this Article
ഞായറാഴ്ച വിവാഹം, ക്ഷണക്കത്ത് നൽകാനിറങ്ങിയ പ്രതിശ്രുത വധുവും ബന്ധുവും ലോറിയിടിച്ച് മരിച്ചു
വെബ് ടീം
0 hours 21 Minutes Ago
1 min read
SCOOTAR ACCIDENT

ഞായറാഴ്ച നടക്കാനിരുന്ന വിവാഹ സൽക്കാരത്തിനായി ക്ഷണക്കത്ത് നൽകാനിറങ്ങിയ പ്രതിശ്രുത വധുവും ബന്ധുവും ലോറിയിടിച്ച് മരിച്ചു.സോഫ്റ്റ്‌വെയർ എൻജിനീയറായ സിന്ധുശ്രീയും, അവസാന വർഷ ഡിപ്ലോമ വിദ്യാർഥിനിയും ബന്ധുവുമായ വിദ്യയും (19) സഞ്ചരിച്ച ഇരുചക്രവാഹനത്തിൽ ബെംഗളൂരുവിലെ ദീപാംജലിനഗറിൽ വച്ച് ലോറിയിടിക്കുകയായിരുന്നു.

അപകടത്തിൽ ഇരുവരും ദാരുണമായി കൊല്ലപ്പെട്ടു. നഞ്ചുണ്ടപ്പയുടെ സഹോദരിയുടെ മകളാണ് മരിച്ച വിദ്യ.

വ്യാഴാഴ്ച കർണാടകയിലെ പരമ്പരാഗത ആചാരങ്ങളായ 'അരശിന ശാസ്ത്ര' (ഹൽദി), 'ബളെ ശാസ്ത്ര' (വളയിടൽ ചടങ്ങ്) എന്നിവയോടെ സിന്ധുശ്രീയുടെ വിവാഹാഘോഷങ്ങൾക്ക് തുടക്കം കുറിക്കേണ്ടതായിരുന്നു.

ഞായറാഴ്ച നടക്കാനിരുന്ന വിവാഹ സൽക്കാരത്തിനായി വിപുലമായ ഒരുക്കങ്ങളാണ് കുടുംബം നടത്തിയിരുന്നത്. ഒരാൾക്കുകൂടി ക്ഷണക്കത്ത് നൽകാനുണ്ടെന്ന് പറഞ്ഞാണ് സിന്ധുശ്രീ പുറത്തിറങ്ങിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories