Share this Article
രാം ലീല പ്രതിഷേധങ്ങളില്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കി ഡല്‍ഹി പൊലീസ്
Delhi Police Propose New Guidelines for Ramlila Maidan

ഡല്‍ഹിയിലെ രാം ലീല പ്രതിഷേധങ്ങളില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ഡല്‍ഹി പൊലീസ് . 50,000 പേര്‍ക്ക് മാത്രമാണ് ഇനി അനുമതി ഉണ്ടാവുക . രാം ലീലയിലെ പരിപാടികള്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെ മാത്രം അനുവദിക്കും . കുറഞ്ഞത് 10 ദിവസം മുന്‍പെങ്കിലും പരിപാടിക്കായി അപേക്ഷ നല്‍കണം . ഡൽഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ  അനുമതിയും തേടണം . കൂടാതെ ഗതാഗതം , കുടിവെളളം ,പാര്‍ക്കിങ്ങ് , മെഡിക്കല്‍ സഹായമൊക്കെ സംഘാടകര്‍ ഉറപ്പാക്കണം . റോഡുകളും അടിയന്തര പ്രവേശന പാതകളും ഉപരോധിക്കുന്ന തരത്തില്‍ റാലികളോ ധര്‍ണ്ണകളോ നടത്താന്‍ പാടില്ല എന്നും നിര്‍ദേശമുണ്ട് . കൂടാതെ ആയുധങ്ങള്‍ വാളുകള്‍ മൂര്‍ച്ചയേറിയ മറ്റ് വസ്തുക്കള്‍ക്കും വിലക്കേര്‍പ്പെടുതക്തിയിട്ടുണ്ട് . പ്രതിഷേധമുണ്ടെങ്കില്‍ ഡ്രോണ്‍ ഉപയോഗവും ഉണ്ടാവാന്‍ പാടില്ല എന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട് . ഇന്ത്യ സഖ്യത്തിന്റെ മഹാ റാലിക്ക് ശേഷമാണ് ഡല്‍ഹി പൊലീസ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത് .



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories