Share this Article
News Malayalam 24x7
സവര്‍ക്കറെ പുകഴ്ത്തുന്ന ചോദ്യാവലിയില്‍ അന്വേഷണം
Kerala Education Minister

സവര്‍ക്കറെ പുകഴ്ത്തുന്ന ചോദ്യാവലിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ധീന്‍. സംഭവത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് വിശദീകരണം തേടി. വിഷയത്തില്‍ എസ്എഫ്‌ഐയും, എംഎസ്എഫും അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. എം.എസ്.എഫ്  വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് പരാതി നല്‍കി. എംഎസ്എഫ് നല്‍കിയ പരാതിയില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എഇഓമാരോട് വിശദീകരണം തേടി. സ്വാതന്ത്ര്യ സമരത്തില്‍ സംഘപരിവാറിന് പങ്കാളിത്തമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ യു.ഡി.എഫ് സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പ് ഭരിക്കുന്ന ലീഗും ശ്രമിക്കുകയാണെന്ന് എസ്.എഫ്.ഐ ആരോപിച്ചു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories