Share this Article
News Malayalam 24x7
പശ്ചിമേഷ്യയില്‍ ആശങ്ക രൂക്ഷം; കോഡ് 100 നിര്‍ദേശം ഇറാന്‍ പുറപ്പെടുവിച്ചതായി റിപ്പോര്‍ട്ട്
Middle East Tensions Rise

പശ്ചിമേഷ്യയില്‍ ആശങ്ക രൂക്ഷമാകുന്നു. അടിയന്തര യുദ്ധ സാഹചര്യത്തിന് തയ്യാറാകാനുള്ള കോഡ് 100 നിര്‍ദേശം ഇറാന്‍ പുറപ്പെടുവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഏത് നിമിഷവും തിരിച്ചടിക്കാനും കടന്നാക്രമണങ്ങളെ പ്രതിരോധിക്കാന്‍ സജ്ജമാകാനുള്ള ഹൈ അലര്‍ട്ടാണിത്. ഐ ആര്‍ ജി സി, സായുധ സേനകള്‍, അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍ എന്നിവര്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതിനിടെ വൈറ്റ് ഹൗസിലേക്കുള്ള യു എസ് പ്രസിഡന്റിന്‌റെ പെട്ടന്നുള്ള മടക്കവും ഇസ്രയേല്‍ പ്രധാനമന്ത്രി യു എസ് സന്ദര്‍ശനം വെട്ടിച്ചുരുക്കിയതും യുദ്ധഭീതി കാരണമെന്നാണ് വിലയിരുത്തല്‍. യെമനിലെ ഹൂതി വിമതരും സൗദി അറേബ്യയും തമ്മിലെ സംഘര്‍ഷം രൂക്ഷമാകുന്നതും പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുന്നുണ്ട്. സമാധാന ചര്‍ച്ചകള്‍ക്കായി ഇറാന്‍ മുന്നോട്ടുവച്ച ഉപാധികള്‍ ട്രംപ് തള്ളിയിരുന്നു. തുടര്‍ന്നാണ് യു എസിനെതിരെ നടപടി കടുപ്പിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories