ചെന്നൈ തിരുവാണിവിയൂര്‍ ഗാന്ധിഗ്രാം സ്‌കൂളിലെ കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണം വിളമ്പി നല്‍കി തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. പെരിന്തലൈവര്‍ കാമരാജ് സൗജന്യ പ്രഭാതഭക്ഷണ പദ്ധതിയുടെ വിപുലീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പദ്ധതിയുടെ ഭാഗമായി നേരത്തെ ഒന്നാംക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണം നല്‍കിയിരുന്നു. വിജയ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷമാണ് 8ആം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളെ കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. കുട്ടികള്‍ക്കൊപ്പം ഇരുന്നു ഭക്ഷണം കഴിച്ചതിന് ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.