പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ പരിശോധന കഴിഞ്ഞു മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ കുറ്റപത്രം തയ്യാറായി. 28 പ്രതികളില്‍ 27 പ്രതികള്‍ക്ക് എതിരെയുള്ള കുറ്റപത്രമാണ് മ്യൂസിയം പൊലീസ് തയ്യാറാക്കിയത്. കേസിലെ 26-ാം പ്രതിയായ സിപിഐഎം പ്രവര്‍ത്തകന്‍ പാളയം സന്തോഷിനെയാണ് ഒഴിവാക്കിയത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ സന്തോഷിനെ ഇതുവരെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് നേരത്തെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. പൊലീസിന് പിന്നാലെ ഇ ഡി പ്രതികള്‍ക്ക് എതിരെ PMLA നിയമപ്രകാരം കേസെടുത്തിരുന്നു. കഴിഞ്ഞ മെയ് 27 നാണ് സിഎംആര്‍എല്‍-എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ട് പരിശോധനയ്ക്ക് എത്തിയ ഇ ഡി സംഘത്തെ മടങ്ങുന്നതിനിടെ സിപിഐഎം പ്രവര്‍ത്തകര്‍ ആക്രമിച്ചത്.