ചെന്നൈ: തനിക്കെതിരായ സഹോദരി രാധയുടെ ചെക്ക് തട്ടിപ്പ് പരാതിയും ആരോപണം തള്ളി നടി അംബിക രംഗത്ത്. തന്നെ വഞ്ചിച്ചത് സഹോദരിയാണെന്നും 50 സെന്റ് ഭൂമിയും സ്വര്‍ണവുമടക്കം തട്ടിയെടുത്തെന്നും അംബിക പറഞ്ഞു.
തന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. തര്‍ക്കപരിഹാരത്തിനായി രാധ ചെക്കുകള്‍ കൈമാറിയെന്നും ഇത് മറച്ചുവെച്ചാണ് തനിക്കാതിരായ വ്യാജ ആരോപണമെന്നും നടി പറഞ്ഞു.
50 കോടി വരുന്ന ചെക്കുകൾ തന്റെ മുറിയിൽ നിന്നും നടി അംബികയും സഹോദരൻ മല്ലികാർജുനും ചേർന്ന് തട്ടിയെടുത്തുവെന്നും അവ ബാങ്കിൽ കൊണ്ടുപോയി പണമായി മാറ്റാൻ ശ്രമിച്ചു എന്നുമാണ് രാധ ചെന്നൈ പൊലീസിന് നൽകിയിട്ടുള്ള പരാതി.