Share this Article
News Malayalam 24x7
'ഫ്രീഡം ക്വിസ്' ചോദ്യശേഖരത്തില്‍ വി.ഡി സവര്‍ക്കറെ പുകഴ്ത്തുന്ന ചോദ്യം
V.D. Savarkar Question in School 'Freedom Quiz' Bank Sparks Probe in Kerala

കാസര്‍ഗോഡ് ജില്ലയിലെ എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയ 'ഫ്രീഡം ക്വിസ്' ചോദ്യശേഖരത്തില്‍ ഇടം പിടിച്ച് വി.ഡി സവര്‍ക്കറെ പുകഴ്ത്തുന്ന ചോദ്യവും. വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ ചോദ്യാവലിയില്‍ ടൈ ബ്രേക്കര്‍ ക്വസ്റ്റ്യന്‍സ് എന്ന തലക്കെട്ടിന് കീഴില്‍ അഞ്ചാമതായാണ് ചോദ്യം ബ്രിട്ടീഷുകാരുടെ കൈയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമരസേനാനി എന്ന ചോദ്യത്തിന് ഉത്തരമായാണ് വി.ഡി. സവര്‍ക്കര്‍ എന്ന് നല്‍കിയിരിക്കുന്നത്. മഞ്ച്വേശ്വരം, കുമ്പള,കാസര്‍കോട് ഉപജില്ലകളിലേക്കായാണ് ഈ ചോദ്യാവലി തയാറാക്കിയത്. സോഷ്യല്‍ സയന്‍സ് ക്ലബ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ചോദ്യാവലി തയ്യാറാക്കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories