Share this Article
News Malayalam 24x7
അര്‍ജുന്‍ ആയങ്കിയെ വെടിവയ്ക്കാന്‍ ഉത്തരവിട്ടിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി | Ramesh Chennithala
 Arjun Ayanki

അര്‍ജുന്‍ ആയങ്കിയെ മുട്ടിന് താഴെ വെടിവയ്ക്കാന്‍ ഉത്തരവിട്ടിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വെറുതെ ആളുകളെ വെടിവയ്ക്കാനാവില്ലെന്ന് അദ്ദേഹം പാലക്കാട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആയങ്കിയുടെ കാര്യം പൊലീസ് നോക്കിക്കോളുമെന്നും മന്ത്രി വ്യക്തമാക്കി. അധിക്ഷേപ പരാമര്‍ശങ്ങളുടെ പേരില്‍ ബിജെപി നേതാവ്ടി.ജി മോഹന്‍ദാസിനെതിരെ കേസെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.

ആഗ്രഹിക്കുന്നതുപോലെ ആര്‍ക്കെതിരെയും കേസെടുക്കാനാവില്ല. പൊലീസ് നടപടികള്‍ കോടതി പരിശോധനക്ക് വിധേയമാണ്.അനാവശ്യ നടപടികള്‍ ഉണ്ടായാല്‍ കോടതി ര്‍ക്കാരിനെ പിടിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories