Share this Article
News Malayalam 24x7
BJP സർക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മമത ബാനര്‍ജി
Mamata Banerjee

പശ്ചിമബംഗാളിലെ പുതിയ ബിജെപി സർക്കാരിനെതിരെയും കേന്ദ്രത്തിലെ മോദി സർക്കാരിനെതിരെയും രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി രംഗത്തെത്തി. സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളെയും സാധാരണക്കാരായ വഴിയോര കച്ചവടക്കാരെയും ലക്ഷ്യമിട്ട് ബിജെപി ആസൂത്രിതമായ ആക്രമണങ്ങളാണ് അഴിച്ചുവിടുന്നതെന്ന് മമത ആരോപിച്ചു.

അനധികൃത കയ്യേറ്റം ഒഴിപ്പിക്കൽ എന്ന പേരിൽ സാധാരണക്കാരായ കച്ചവടക്കാർക്കെതിരെ നടത്തുന്ന ക്രൂരമായ 'ബുൾഡോസർ' നടപടികളിലും, തിരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമ സംഭവങ്ങളിലും തൃണമൂൽ അധ്യക്ഷ ശക്തമായ ആശങ്ക രേഖപ്പെടുത്തി. പാവപ്പെട്ടവരുടെ ഉപജീവനമാർഗ്ഗം തടസ്സപ്പെടുത്തുന്ന ഇത്തരം ജനദ്രോഹ നടപടികളെ പ്രതിരോധിക്കുമെന്നും അവർ വ്യക്തമാക്കി.


കേന്ദ്രത്തിലെ മോദി സർക്കാരിന്റെ ഭരണകാലം എണ്ണപ്പെട്ടു കഴിഞ്ഞെന്നും വരും ദിവസങ്ങളിൽ ബിജെപിക്ക് അധികാരം നഷ്ടപ്പെടുമെന്നും മമത കൂട്ടിച്ചേർത്തു. ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരിക്കെതിരെയും അവർ രൂക്ഷമായ രാഷ്ട്രീയ വിമർശനങ്ങൾ ഉന്നയിച്ചു.


വഴിയോര കച്ചവടക്കാരെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് മെയ് 21-ന് കൊൽക്കത്തയുടെ വിവിധ ഭാഗങ്ങളിൽ വൻ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ തൃണമൂൽ കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ബിജെപിയുടെ ജനദ്രോഹ നയങ്ങൾക്കെതിരെ സമരം സംസ്ഥാനവ്യാപകമായി ശക്തമാക്കാനാണ് പാർട്ടി തീരുമാനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories