Share this Article
News Malayalam 24x7
മുന്നറിയിപ്പിൽ മാറ്റം, ശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന്‌ ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ്, എട്ട് ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പ്
വെബ് ടീം
posted on 17-07-2026
1 min read
rain alert

കൊച്ചി: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. മൂന്നു ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ്. കണ്ണൂർ, കാസർഗോഡ്, തൃശൂര്‍ ജില്ലകളില്‍ ആണ്  ഓറഞ്ച് മുന്നറിയിപ്പ്.8 ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പും പ്രഖ്യാപിച്ചു.പത്തനംതിട്ട,കോട്ടയം,ഇടുക്കി,എറണാകുളം,പാലക്കാട്,മലപ്പുറം,വയനാട്,കോഴിക്കോട്  ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ മഴ സാധ്യത പ്രവചനം

കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ നിലവിലെ മഞ്ഞ അലർട്ട്  (ശക്തമായ മഴ) ഓറഞ്ച് അലർട്ട് ആയി (അതിശക്തമായ മഴ) കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയർത്തിയിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories