Share this Article
News Malayalam 24x7
വൈദ്യുതി നിയന്ത്രണം തുടര്‍ച്ചയായ അഞ്ചാം ദിനം, ഇന്നും കറണ്ട് പോകും, 500 മെഗാവാട്ടിന്റെ കുറവെന്ന് KSEB
വെബ് ടീം
posted on 17-07-2026
1 min read
KSEB

തിരുവനന്തപുരം: തുടര്‍ച്ചയായ അഞ്ചാം ദിവസവും വൈദ്യുതി നിയന്ത്രണവുമായി കെഎസ്ഇബി. ഇന്നും സംസ്ഥാനത്ത് വൈകുന്നേരത്തെ പീക്ക് സമയങ്ങളില്‍ ഭാഗികമായി വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്നു കെഎസ്ഇബി അറിയിച്ചു. ഇ

ന്നത്തെ വൈദ്യുതി ഉപഭോഗം മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 400 മുതല്‍ 500 മെഗാവാട്ട് വരെ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നു കെഎസ്ഇബി അറിയിച്ചു. പവര്‍ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യത്തിലാണ് വൈദ്യുതി നിയന്ത്രണമെന്ന് കെഎസ്ഇബി വ്യക്തമാക്കുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories