Share this Article
കൊച്ചിയിൽ സ്കൂൾ വിദ്യാർത്ഥിനിക്കുനേരെ ലൈംഗികാതിക്രമം; സ്വകാര്യ ബസ് കണ്ടക്ടർ പിടിയിൽ, പോക്സോ കേസ്, അറസ്റ്റ്
വെബ് ടീം
13 hours 50 Minutes Ago
1 min read
ALAN

കൊച്ചി: സ്കൂൾ വിദ്യാർത്ഥിനിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ. അയ്യപ്പൻകാവ് സ്വദേശിയായ അലനെ (23)യാണ് പോക്സോ വകുപ്പ് ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്. മട്ടാഞ്ചേരി-ചേരാനല്ലൂർ റൂട്ടിൽ സർവീസ് നടത്തുന്ന 'വേണാട്' എന്ന സ്വകാര്യ ബസ്സിലെ കണ്ടക്ടറാണ് പ്രതി.കൊച്ചിയിലെ സ്വകാര്യ സ്കൂളിൽ പഠിക്കുന്ന പെൺകുട്ടി പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബസ്സിൽ വെച്ചായിരുന്നു അതിക്രമം.

പെൺകുട്ടിയോട് അശ്ലീലമായി സംസാരിക്കുകയും ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയുമായിരുന്നു.കഴിഞ്ഞ ഒരുമാസത്തോളമായി പ്രതി വിദ്യാർത്ഥിനിയെ സ്ഥിരമായി പിന്തുടർന്നു ശല്യപ്പെടുത്തുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. ശല്യം സഹിക്കാനാവാതെ വന്നതോടെയാണ് പെൺകുട്ടി എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ പരാതിനൽകിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories